Monthly Archives: November 2010

ആരോടും കൂട്ടില്ല…

പ്രൈമറിക്ലാസ്സുകളെങ്കിലും യൂറോപ്പിലെ സ്കൂളുകളിൽ പഠിക്കാനാവുന്നത് കുട്ടികളെ സംബന്ധിച്ച് ഭാഗ്യമെന്നേ ഞാൻ പറയൂ. ചെറുപ്രായത്തിൽ കുട്ടികളുടെ വളർച്ചയുടെ ഏറിയ പങ്കും പ്രകൃതിയെ അറിഞ്ഞ് വേണമെന്നുള്ള ശാഠ്യംകൊണ്ടാകാം മാസത്തിൽ രണ്ടു ദിവസങ്ങളെങ്കിലും പഠനം ചുമരുകൾക്ക് പുറത്താവാറാണ്‌ പതിവു്‌. മഴയോ, മഞ്ഞോ, വെയിലോ ഒന്നും അതിനു തടസ്സമാവാറുമില്ല എന്നതാണ്‌ രസം ..കഴിഞ്ഞ സ്കൂൾവർഷത്തിന്റെ കലാശം കൊണ്ടാടിയതും ക്ളാസ്സ് മുറികളെ അവഗണിച്ചു തന്നെയായിരുന്നു. … Continue reading

Posted in Uncategorized | Tagged , , | 3 Comments

തീരവും തോണിയും…

കടലെന്ന വിസ്മയം എന്നുമൊരു കൊതിയാണെനിക്ക്. അനുഭവിച്ച ബാല്യത്തിന്റെ വൈകുന്നേരങ്ങൾ പലതും തിരകളുടെ നനവു പറ്റിയവയാണ്. അന്നറിഞ്ഞ തിരകളുടെ തണുപ്പാകാം എന്റെ കൊതി ഊട്ടിയുറപ്പിച്ചത്. നഴ്സറിസ്കൂളിന്റെ അവസാന മാസങ്ങളിലൊന്നിൽ പപ്പയുടെ ജോലിയുടെ  ട്രാൻസ്ഫർ എന്റെ പാദങ്ങളിൽ നിന്ന് ആ നനവിനെ തുടച്ച് മാറ്റിയപ്പോൾ അതൊരു നീണ്ട കാലത്തേയ്ക്കാവുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നിരിക്കില്ല. കൂടുമാറിയതോ കടലുപോയിട്ട് ഒരു കുഞ്ഞു പുഴ പോലും ഇല്ലാത്തൊരിടത്തേയ്ക്ക്.പിന്നെയും … Continue reading

Posted in Uncategorized | Tagged , , | 5 Comments

“ഒക്ടോബറിന്റെ ” ചായപ്പെട്ടിയിൽ നിന്നും അടർന്നു വീണത്…

ഇവിടെ പ്രകൃതിയുടെ ചായക്കൂട്ടുകൾ തീർന്നു തുടങ്ങിയിരിക്കുന്നു. വേനലിൽ രാവേറെ ചെന്നാലും അണയാൻ മടിയ്ക്കുന്ന സൂര്യന്റെ കണ്ണുവെട്ടിച്ചീ നിറങ്ങളെ എവിടെയാണാവോ ഒളിപ്പിച്ചിരുന്നത് ? കൈയ്യിലുള്ള നിധി തട്ടിയെടുക്കാൻ ചുറ്റും ആരുമില്ല  എന്ന് ബോധ്യപ്പെടുന്ന  സമയത്ത്  മാത്രം  അത്  പുറത്തെടുക്കുന്ന  ചില മനുഷ്യരെ പോലെയാണെന്ന് തോന്നുന്നു ഒക്ടൊബർ. ചായക്കൂട്ടുകൾ കൊണ്ട് വർണ്ണവിസ്മയം തീർക്കാനും സമയം അധികമില്ലല്ലോ…കൂടി വന്നാൽ നവംബറിന്റെ  ആദ്യ ആഴ്ച … Continue reading

Posted in Uncategorized | Tagged , , , | 5 Comments

തമസോ മാ ജ്യോതിർഗമയാ :

കാത്തിരുപ്പ് നീളുന്നതിന്റെ വിരസതയിൽ ഇരുന്നിരുന്ന തിരികളൊട് ഒരല്പം അലിവാകാമെന്ന് തോന്നിയെനിക്ക്. സമയം തെറ്റിയ കാര്യപരിപാടികൾ  എന്നെയും  മുഷിപ്പിച്ചിരുന്നു. പോസ് ചെയ്യാൻ തയ്യാറാണോ എന്നു ചോദിക്കേണ്ട താമസം ഓരോരുത്തരായി ക്യാമറയ്ക്ക് മുന്നിൽ  ചിരിച്ചു തുടങ്ങി. പോയ വർഷത്തെ ക്രിസ്മസ്സ് ആഘോഷത്തിലെ മത്സരവേദിയിൽ നിന്നാണീ ദൃശ്യം. എണ്ണം പറഞ്ഞ് മത്സരാർത്ഥിയെ ഏല്പ്പിക്കുന്ന തിരികളിൽ എത്രയെണ്ണം ആദ്യമുരയ്ക്കുന്ന തീപ്പെട്ടിക്കൊള്ളികൊണ്ട് തെളിയ്ക്കാനാവും…അതായിരുന്നു … Continue reading

Posted in Uncategorized | Tagged , , | 1 Comment